തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത് സ്ഥാപിക്കാം. ഈ പാര്‍ക്കുകളില്‍ ചരക്ക് കൈകാര്യം ചെയ്യല്‍, ഇന്റര്‍ മോഡല്‍ ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍, ഇന്റേണല്‍ റോഡ്...
തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തരവിറക്കിയത്.പഞ്ചനക്ഷത്ര ഹോട്ടലുകളിലും ചില റിസോര്‍ട്ടുകളിലും മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരം സൗകര്യം നല്‍കുന്നത്. സഞ്ചാരികളെ ഹോട്ടലുകളിറക്കിയ ശേഷം...
Breaking News
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...
സി.എം.ഡി.ആര്‍.എഫില്‍ നിന്ന് ഒരാഴ്ച വിതരണം ചെയ്തത് 3.24 കോടി
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍...
വയനാട് പുനരധിവാസം: സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.വയനാട്...
കേരള രാഷ്ട്രീയത്തില്‍ ഇനി ലൈംഗിക ആരോപണത്തിന്റെ ദിനങ്ങള്‍
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ ആരോപണങ്ങള്‍ സജീവമാക്കാന്‍ സി.പി.എം.തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. ആരോപണത്തില്‍പ്പെട്ട കൊല്ലം എം.എല്‍.എ. മുകേഷിന്റ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രതിരോധത്തിന്...
ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു
കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന...
സിനിമാ പരാതികള്‍ അന്വേഷിക്കുന്നത് പ്രത്യേക വനിതാ സംഘം
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാന്‍ തീരുമാനം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഇതു...
മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് സുരേഷ് ഗോപി
തൃശൂര്‍: രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം കുപിതനായത്.ഹേമ കമ്മിറ്റി...
സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പാര്‍ട്ടി നിലപാട് പ്രസിഡന്റ് പറയും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണമായി മാധ്യമങ്ങളോടു തട്ടിക്കയറുയും സിനിമാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി....
ഓണത്തിന് മുമ്പ് 4,800 രൂപ ക്ഷേമപെന്‍ഷന്‍; ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും കൃത്യം
തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.ഈ ആഴ്ചയും സെപ്റ്റംബര്‍ ആദ്യവാരവുമായി ആദ്യ ഗഡുവായ 1,600...
മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി; ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയെന്ന്
തൃശ്ശൂര്‍: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എല്‍.എയുമായ മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയര്‍ന്നുവന്നതൊക്കെ...
സിനിമാസമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാന്‍ സി.പി.എം.
തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നു ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷിനെ ഒഴിവാക്കാന്‍ സി.പി.എം. തീരുമാനം. പീഡന ആരോപണങ്ങളെ തുടര്‍ന്നാണ് സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്.സ്വയം ഒഴിയാന്‍ മുകേഷിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തല്‍ക്കാലം എം.എല്‍.എ....
സിനിമാ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു...