28 C
Trivandrum

മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് സുരേഷ് ഗോപി

തൃശൂര്‍: രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം കുപിതനായത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാടിനെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ നിരാകരിച്ചിരുന്നു. പാര്‍ട്ടിയുടെ അഭിപ്രായം അധ്യക്ഷന്‍ പറയുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. മുകേഷിനെതിരായ ആരോപണം കോടതിയില്‍ തെളിഞ്ഞോ എന്ന് സുരേഷ് ഗോപി ചോദിച്ചപ്പോള്‍ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെയ്ക്കണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തനിക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെന്ന തരത്തില്‍ സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തില്‍ സുരേഷ് ഗോപി വല്ലാതെ അസ്വസ്ഥനായിരുന്നു. അങ്ങനെ പുറത്തേക്കിറങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യവുമായി മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടിയത്. തന്റെ വഴി തന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമായിരുന്നു കേന്ദ്ര സഹ മന്ത്രിയുടെ മറുപടി. ഈ സമയം അദ്ദേഹത്തിന്റെ കാറിനു ചുറ്റും കൂടിനിന്ന മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളിമാറ്റി വഴിയൊരുക്കി അദ്ദേഹം കടന്നുപോയി.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks