തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ബോണസ് വര്‍ധന.
കേരളത്തിലെ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച ആനകൂല്യങ്ങളില്‍ ഒരു കുറവും വരില്ല. അതേ നിരക്കില്‍ നല്‍കാനും മന്ത്രിസഭ നിര്‍ദേശിച്ചു.