Author: South Indian News Network
Breaking News
മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി; ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയെന്ന്
തൃശ്ശൂര്‍: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എല്‍.എയുമായ മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയര്‍ന്നുവന്നതൊക്കെ...
സിനിമാസമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാന്‍ സി.പി.എം.
തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നു ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷിനെ ഒഴിവാക്കാന്‍ സി.പി.എം. തീരുമാനം. പീഡന ആരോപണങ്ങളെ തുടര്‍ന്നാണ് സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്.സ്വയം ഒഴിയാന്‍ മുകേഷിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തല്‍ക്കാലം എം.എല്‍.എ....
ഓണരൂചി കൂട്ടാന്‍ കുടുംബശ്രീയുടെ ഫ്രഷ് ബൈറ്റ്‌സ്
തൃശൂര്‍: ഓണാഘോഷത്തിന് രുചി കൂട്ടാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്സും ശര്‍ക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ മന്ത്രി...
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഭൂമി തട്ടിപ്പ് ആരോപണക്കുരുക്കില്‍
ബംഗളൂരു: എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരില്‍ ഭൂമി തട്ടിപ്പ് ആരോപണമുയര്‍ത്തി ബി.ജെ.പി. കര്‍ണാടകത്തിലെ രണ്ടാമത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ബി.ജെ.പി. ഭൂമി തട്ടിപ്പ് ആരോപണമുയര്‍ത്തുന്നത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഇതേ രീതിയില്‍...
ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്
കൊച്ചി: ബംഗാളി നടിയുടെ ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കൊച്ചി നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 354 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ്...
മാസങ്ങള്‍ക്കു മുമ്പ് മോദി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ വീണു
സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. സിന്ധുദുര്‍ഗിലെ രാജ്കോട്ട് കോട്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഡിസംബറില്‍ അനാച്ഛാദനം ചെയ്തതാണ് ഈ പൂര്‍ണകായ പ്രതിമ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ...
ഹേമ കമ്മിറ്റി: പഴുതടച്ച അന്വേഷണം വേണമെന്ന് പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം നടക്കണം....
ആരോപണം നേരിടാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി തങ്ങള്‍ക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണം ചെറുക്കാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍. തങ്ങളെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ തന്നെ പുതിയ പോര്‍മുഖം തുറക്കാനാണ് അവരുടെ തീരുമാനം.സിനിമ...
രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്
കൊച്ചി: തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡി.ജി.പിക്ക് പരാതി നല്‍കി. നടിയുടെ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡനാരോപണത്തിന്...
കിളിമഞ്ചാരോ കൊടുമുടി ഈ അഞ്ചു വയസ്സുകാരന്റെ കാല്‍ക്കീഴില്‍
ഡൊഡോമ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ ഒരു അഞ്ചു വയസ്സുകാരനു മുന്നില്‍ നമിച്ചു.പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള തേജ്ബീര്‍ സിങ് എന്ന ബാലനാണ് ഈ നേട്ടം കൈവരിച്ചത്. ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന...
നാലു നടന്മാര്‍ക്കെതിര ഗുരുതര ആരോപണവുമായി മിനു മുനീര്‍
കൊച്ചി: നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായി നടി മിനു മുനീര്‍. എ.എം.എം.എ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു...
ആലപ്പുഴയില്‍ യുവതി ഭരതൃവീട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം...