28 C
Trivandrum

പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാമെന്ന് ഡബ്ല്യു.സി.സി.

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ. ഭാരവാഹികളുടെ കൂട്ടരാജിയില്‍ പ്രതികരിച് ഫേസ്ബുക്ക് പോസ്റ്റുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) രംഗത്തെത്തി.

പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം എന്നായിരുന്നു ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് താരങ്ങള്‍ക്ക് നേരേയുണ്ടായ ആരോപണങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. സിനിമാ മേഖലയിലെ അതിക്രമങ്ങളും ചൂഷണവും ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തി. എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് രാജിവച്ചതോടെ പകരം ചുമതല ഏല്‍പ്പിച്ച ബാബുരാജിനെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നു. ആരോപണ വിധേയനായ ബാബുരാജിനെ മാറ്റണം എന്ന് എ.എം.എം.എയിലെ ഒരു വിഭാഗം ആവശ്യപെട്ടു.

ഇത് സംഘടനയ്ക്കകത്ത് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായി. ധാര്‍മ്മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തി മോഹന്‍ലാലും രാജിവെച്ചു. തുടര്‍ന്ന് ഭാരവാഹികളുടെ കൂട്ടരാജിയില്‍ കലാശിക്കുകയായിരുന്നു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks