25.8 C
Trivandrum

ഭൂമിക്കു നേരെ അഞ്ച് ഛിന്നഗ്രഹങ്ങള്‍

ന്യൂയോര്‍ക്ക്: അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോവും. അതിവേഗം കടന്നുപോവുന്ന ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഛിന്നഗ്രഹങ്ങളെക്കുറിച്ചു പഠിക്കാന്‍ ഗവേഷകര്‍ക്കു ലഭിക്കുന്ന നല്ലൊരവസരമായാണ് ഇതിനെ കാണുന്നത്.

2020 ആര്‍.എല്‍. -ഓഗസ്റ്റ് 27 നാണ് 2020 ആര്‍.എല്‍. എന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്തെത്തുക. 46.8 ലക്ഷം കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത്. 110 അടി വ്യാസമുള്ള ഛിന്നഗ്രമാണിത്.

2021 ആര്‍.എ.10 -92 അടി വ്യാസമുള്ള 2021 ആര്‍.എ.10 എന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 26.1 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയാണ് കടന്നുപോവുക. ഓഗസ്റ്റ് 28 നാണ് ഇത് ഏറ്റവും അടുത്തെത്തുക.

2012 എസ്.എക്സ്. 49 -64 അടി വ്യാസമുള്ള ഛിന്നഗ്രഹമാണ് 2012 എസ്.എക്സ്. 49. ഓഗസ്റ്റ് 29 ന് 42.9 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ ഇത് കടന്നുപോകും

2016 ആര്‍.ജെ. 20 -210 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് 30 ന് 69.9 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ കടന്നുപോവൂം.

2021 ജെ.ടി. -കൂട്ടത്തില്‍ ഏറ്റവും ചെറിയ ഛിന്നഗ്രഹമാണിത്. 63.6 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയാണ് ഇത് കടന്നുപോവുക.


Discover more from South Indian News

Subscribe to get the latest posts sent to your email.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks