ഗുവാഹതി: അസമിലെ നഗോണ്‍ ജില്ലയില്‍ പതിനാലുകാരിയെ മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായി.
ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.