കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. നടിയെ പാലേരി മാണിക്യത്തിനായി പരിഗണിച്ചിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു.
പാലേരി മാണിക്യം സിനിമയുടെ ഓഡിഷന്‍ ടെസ്റ്റിന് നടി വന്നിരുന്നു. കഥാപാത്രത്തിനു പാകമാകാത്തതിനാല്‍ മടങ്ങുകയും ചെയ്തു. നടിയോടു താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കി.