ഗാസ: 311 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 16,500 കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം. 39,897 പേരാണ് ആകെ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ 69 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങളും ആണ്. 11,088പേര്‍ സ്ത്രീകളും കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു.
885 ആശുപത്രി ജീവനക്കാരും 168 മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 10,000 പേരെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
75 ഓളം അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു. 17,000 കുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തിന്റെ ഫലമായി അനാഥരായി എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.