29 C
Trivandrum

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ക്കുവിവരം മൂന്നു മാസത്തിനു ശേഷം വെളിപ്പെടുത്താം

തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം പരീക്ഷാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ മാര്‍ക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ ഇത് മൂന്നു വര്‍ഷമായിരുന്നു.

എസ്.എസ്.എല്‍.സിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്കുവിവരം നേരിട്ട് നല്‍കുന്നതിനും ഒട്ടേറെ അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവു വരുത്തിയത്.

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനുശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡി.ഡി. സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്ന പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ക്കുവിവരങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി പരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കി.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks