കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ബോബി ചെമ്മണ്ണൂരും സിനിമാതാരം ഹണിറോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ് പ്രസിഡന്റ് വി.സി.ആയിഷ, വാര്‍ഡ് മെമ്പര്‍മാരായ നിഷ, മാത്യു പുതിയേടത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കെ.എം.ഹരിദാസ്, ബേബി അഞ്ചുപങ്കില്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ആലക്കോടിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള മേരി മാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭവന നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ബോബിയില്‍ നിന്ന് ട്രസ്റ്റിന്റെ പ്രതിനിധികളായ ജോബി കെ.പി., എമില്‍ ചെറുപുരം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഉദ്ഘാടനത്തിന് എത്തിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്ക് വജ്രമോതിരം സമ്മാനിച്ചു.