28 C
Trivandrum

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി എ.കെ.ആന്റണി

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എം.പി. ആയിരുന്ന അവസരത്തില്‍ പ്രളയ സമയത്തൊക്കെ കൂടുതല്‍ തുക താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു. ഒരു തര്‍ക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് തന്റെ അഭ്യര്‍ഥന. എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും ആന്റണി പറഞ്ഞു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks