28 C
Trivandrum

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ അടൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മുളകിന്‍തറ വിളയില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ്, പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്ത് സജി ഭവനം വീട്ടില്‍ ചന്ദ്രലാല്‍, തിരുവനന്തപുരം ശ്രീകാര്യം സജി ഭവനം വീട്ടില്‍ ജിത്തു എന്നിവരെയാണ് മാരാരിക്കുളം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം അടൂരിലെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 29ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ബൈക്കില്‍ കടത്തി കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണനില്ലെന്ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അടൂര്‍ ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചു.

മാരാരിക്കുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.വി..ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പിടിയിലായ പ്രതികള്‍

അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ വിവിധ കേസുകളിലെ പ്രതിയും ചന്ദ്രലാല്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലെ പ്രതിയുമാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന ഗുണ്ടയും കാപ്പയില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ആളുമാണ്.

സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍.ബിജു, ജോമോന്‍, രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍, അനീഷ്, ആശമോള്‍, അഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

 

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks