28 C
Trivandrum

റിലീസ് മാറ്റിവെച്ച ഫുട്ടേജ് വരുന്നു

    • മഞ്ജുവിന്റെ കഥാപാത്രത്തിനായി കാത്തിരിപ്പ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ച ഫുട്ടേജ് അടുത്ത ആഴ്ച റിലീസ് ചെയ്യും. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ചത്. മഞ്ജു വാര്യര്‍ വ്യത്യസ്തമായ കഥാപാത്രത്തെ അഭിനയിക്കുന്ന സിനിമ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കുടുംബ ചിത്രങ്ങളില്‍ നിന്നും മാറി യുവജനങ്ങളെ ലക്ഷ്യം വച്ചാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണിതെന്ന് മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്ററുകളില്‍ 18+ എന്ന് പ്രദര്‍ശിപ്പിച്ചതാണ് പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കാന്‍ കാരണം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചൂടന്‍ രംഗങ്ങളെ ധ്വനിപ്പിക്കുന്നതായിരുന്നു. ഇതോടെ സമൂഹ മാദ്ധ്യമങ്ങളില്‍ കാര്യമായ ചര്‍ച്ചകളും നടന്നു.

മഞ്ജുവാര്യര്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കുമോ എന്ന സംശയവും സജീവമായിരുന്നു. എന്നാല്‍ സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ് സിനിമയുടെ കഥാതന്തുവെന്നും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചിരുന്നു. ഇതോടെ പ്രേക്ഷകരുടെ ആകാംഷയും വര്‍ദ്ധിച്ചു.

മഹേഷിന്റെ പ്രതികാരം, അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന സൈജു ശ്രീധരനാണ് സംവിധായകന്‍. വിശാഖ് നായരും ഗായത്രി അശോകുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മുഖ്യ കഥാപാത്രമായി മഞ്ജു വാര്യരുമുണ്ട്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും സൈജു ശ്രീധര്‍ പങ്കാളിയാണ്. ബിനീഷ് ചന്ദ്രനാണ് മറ്റൊരു നിര്‍മ്മാതാവ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. .

കോ പ്രൊഡ്യൂസര്‍ -രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -അനീഷ് സി.സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം -ഷിനോസ്, എഡിറ്റര്‍ -സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം -അപ്പുണ്ണി സാജന്‍, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം -സമീറ സനീഷ്, സ്റ്റില്‍സ് -രോഹിത് കൃഷ്ണന്‍, സ്റ്റണ്ട് -ഇര്‍ഫാന്‍ അമീര്‍, വി.എഫ്.എക്‌സ്. -മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി.ഐ. -കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി.പി., ഫിനാന്‍സ് കണ്‍ട്രോളര്‍ -അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍ -നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് -സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -പ്രിനിഷ് പ്രഭാകരന്‍, അസോസിയേറ്റ് എഡിറ്റര്‍ -ആള്‍ഡ്രിന്‍ ജൂഡ്, ഗാനങ്ങള്‍ -ആസ് വി കീപ്സെര്‍ച്ചിങ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ, പി.ആര്‍.ഒ. -എ.എസ്.ദിനേശ്, ശബരി എന്നിവരാണ് അണിയറയില്‍.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks