26.5 C
Trivandrum

വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇവരുടെ വായ്പകള്‍ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കത്തെഴുതും. മൊറട്ടോറിയം അനുവദിക്കാനും ആവശ്യപ്പെടും.

ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ അടക്കം ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. പരാതി ലഭിച്ചാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

വയനാട് പുനരധിവാസ പാക്കേജിനൊപ്പം നഷ്ടപരിഹാരത്തുകയും വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യവും പ്രഖ്യാപിക്കാനാണ് ആലോചന. ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. തുടര്‍ന്നും വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിച്ചാലാണു നടപടിയെടുക്കുക.


Discover more from South Indian News

Subscribe to get the latest posts sent to your email.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks