30 C
Trivandrum

ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്

തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തരവിറക്കിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും ചില റിസോര്‍ട്ടുകളിലും മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരം സൗകര്യം നല്‍കുന്നത്. സഞ്ചാരികളെ ഹോട്ടലുകളിറക്കിയ ശേഷം മറ്റു സ്ഥലങ്ങളിലെ പരിമിതമായ സൗകര്യങ്ങളാണ് ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നത്. പലരും വാഹനങ്ങളിലായിരിക്കും രാത്രികാലം ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന ഉത്തരവ്.

വിനോദ സഞ്ചാര മേഖലയിലെ അംബാസിഡര്‍മാരായാണ് കേരളം ടാക്സി ഡ്രൈവര്‍മാരെ കാണുന്നത്. ഇവരോടുള്ള സൗഹാര്‍ദ്ദ സമീപനം വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വു നല്‍കും.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks