30 C
Trivandrum

സി.എം.ഡി.ആര്‍.എഫില്‍ നിന്ന് ഒരാഴ്ച വിതരണം ചെയ്തത് 3.24 കോടി

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള അവസാന ആഴ്ചയിലെ കണക്കാണിത്.

കൊല്ലം ജില്ലയിലാണ് കഴിഞ്ഞ ആഴ്ച ഏറ്റവും അധികം പേര്‍ക്ക് സഹായം ലഭിച്ചത്. 455 പേര്‍ക്ക് 56.64 ലക്ഷം രൂപയാണ് കൊല്ലം ജില്ലയില്‍ നിന്നുള്ള അപേക്ഷകളില്‍ അനുവദിച്ചത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പാലക്കാട് ജില്ലയിലാണ്. 59.02 ലക്ഷം രൂപയാണ് പാലക്കാട് നിന്നുള്ള 204 അപേക്ഷകളിലായി അനുവദിക്കപ്പെട്ടത്.

മറ്റ് ജില്ലകളില്‍ അനുവദിക്കപ്പെട്ട തുക: തിരുവനന്തപുരം 250 പേര്‍ക്ക് 45,85,000 രൂപ, പത്തനംതിട്ട 84 പേര്‍ക്ക് 11,60,000 രൂപ, ആലപ്പുഴ 61 പേര്‍ക്ക് 94,5500 രൂപ,
കോട്ടയം 8 പേര്‍ക്ക് 11,6000 രൂപ, ഇടുക്കി 12 പേര്‍ക്ക് 73,9000 രൂപ, എറണാകുളം 12 പേര്‍ക്ക് 73,9000 രൂപ, തൃശ്ശൂര്‍ 302 പേര്‍ക്ക് 31,92,500 രൂപ, മലപ്പുറം 112 പേര്‍ക്ക് 67,08000 രൂപ, കോഴിക്കോട് 132 പേര്‍ക്ക് 16,89,000 രൂപ, വയനാട് 2 പേര്‍ക്ക് 33,000 രൂപ, കണ്ണൂര്‍ 121 പേര്‍ക്ക് 20,41,000 രൂപ, കാസറഗോഡ് 73 പേര്‍ക്ക് 12,00,000 രൂപ.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള വിവിധ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പണം അനുവദിച്ചു നല്‍കുന്നത്. അപേക്ഷ നല്‍കുന്നതിനുള്ള നൂലാമാലകള്‍ ഒഴിവാക്കുകയും അനധികൃതമായി പണം അനുവദിക്കുന്നത് തടയുന്നതിനു പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സജീവമാക്കിയത്.

ദുരിതാശ്വാസ നിധി സജീവമായതോടെ ഇതിലേക്കുള്ള സംഭാവനകളും വര്‍ധിച്ചു. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു റെക്കോഡ് വേഗത്തിലാണ് സംഭാവനകള്‍ എത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുകയും പ്രചാരണം നടത്തുകയും ചെയ്തിട്ടും ജനങ്ങള്‍ കൈയയച്ച് സംഭാവന നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് കൂടി സജീവമാകുന്നതോടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന പുതിയ റെക്കോഡ് സൃഷ്ടിക്കും.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks