30 C
Trivandrum

ഐഫോണ്‍ 16 സെപ്റ്റംബര്‍ ഒമ്പതിന്

കാലിഫോര്‍ണിയ: ആപ്പിളിന്റെ ഐഫോണ്‍ 16 പുറത്തിറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ ക്യുപര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് ഐഫോണ്‍ 16 ലോഞ്ച് ഇവന്റ് അരങ്ങേറുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പരിപാടി. നേരത്തേ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്ന് ഒരു ദിവസം നേരത്തേയാണിത്.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാലു വകഭേദങ്ങളാണ് ആപ്പിള്‍ തയ്യാറാക്കിയിട്ടുള്ളത്. അലുമിനിയം ബോഡിയില്‍ നിര്‍മ്മിക്കുന്ന ഐഫോണ്‍ 16, 16 പ്ലസ് എന്നിവയില്‍ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ഉണ്ടാവും. 6.1 ഇഞ്ച്, 6.7 ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസുകള്‍. ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യുന്ന ഐ.ഒ.എസ്. 18 പ്രവര്‍ത്തകമായി വരുന്ന ഈ ഫോണുകളുടെ ഹൃദയം എ17 ബയോണിക് ചിപ്‌സെറ്റാണ്. 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുണ്ടാവും. 2 എക്‌സ് ഒപ്ടിക്കല്‍ സൂം ഉള്ള 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 16ല്‍ 3,561 എം.എ.എച്ചും 16 പ്ലസില്‍ 4,006 എം.എ.എച്ചുമാണ് ബാറ്ററി ശേഷി.

ടൈറ്റാനിയം ബോഡിയിലാണ് ഐഫോണ്‍ 16 പ്രോ, 16 പ്രോ മാക്‌സ് എന്നിവ നിര്‍മ്മിക്കുക. 120 ഹെര്‍ട്‌സാണ് ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ്. 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ വലിയ സ്‌ക്രീന്‍ സൈസുകളുമായാണ് ഇവയുടെ വരവ്. പുതിയ എ 18 പ്രൊ ചിപ്‌സെറ്റുള്ള ഈ ഫോണുകളിലും പ്രവര്‍ത്തകം ഐ.ഒ.എസ്. 18 തന്നെ. 1 ടിബി വരെയാണ് ഇന്റേണല്‍ സ്റ്റോറേജ്. 5 എക്‌സ് ഒപ്ടിക്കല്‍ സൂം ഉള്ള 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് ഇവയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 16 പ്രോയില്‍ 3,355 എം.എ.എച്ചും 16 പ്രോ മാക്‌സില്‍ 4,676 എം.എ.എച്ചുമാണ് ബാറ്ററി ശേഷി.

ഇതില്‍ പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ ഇന്തയയില്‍ സംയോജിപ്പിച്ചു നിര്‍മ്മിക്കാന്‍ ആപ്പിള്‍ ആരംഭിക്കും. ഫോക്‌സ്‌കോണുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ആദ്യമായി ഐഫോണ്‍ അസംബിള്‍ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലെ ഫാക്ടറിയില്‍ ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഇതിനായി നല്കുന്ന പരിശീലനം അവസാന ഘട്ടത്തിലാണ്.

ഐഫോണ്‍ 16 വിപണിയിലിറക്കിയാലുടനെ വലിയ അളവില്‍ അസംബ്ലിങ് പ്രവൃത്തികള്‍ ആരംഭിക്കാനാണ് തീരുമാനം. ആപ്പിളിന്റെ ഇന്ത്യയിലെ പാര്‍ട്ണര്‍മാരായ പെഗാട്രോണ്‍സ് ഇന്ത്യ യൂണിറ്റ്, ടാറ്റ ഗ്രൂപ്പ് എന്നിവരും വൈകാതെ പ്രോ വകഭേദങ്ങള്‍ നിര്‍മ്മിക്കും.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks