30 C
Trivandrum

ഗഗന്‍യാന്‍ ആളില്ലാദൗത്യം ഡിസംബറില്‍

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആദ്യ ആളില്ലാദൗത്യം ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂള്‍ കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി കടലില്‍ പതിക്കും.

യഥാര്‍ഥ ക്രൂ മൊഡ്യൂളിന്റെ അതേ സ്വഭാവമുള്ള ക്രൂ മൊഡ്യൂളാകും പരീക്ഷണത്തിന് ഉപയോഗിക്കുക. ക്രൂ മൊഡ്യൂള്‍ തിരുവനന്തപുരത്തും സര്‍വീസ് മൊഡ്യൂള്‍ ബംഗളൂരു യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററിലും പൂര്‍ത്തിയായിവരുകയാണ്.

ഒന്നരമാസത്തിനകം എല്ലാ ഭാഗങ്ങളും ശ്രീഹരിക്കോട്ടയിലെത്തിക്കും. ഡിസംബറില്‍ത്തന്നെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks