30 C
Trivandrum

കോവിഡ് പോലെ മങ്കിപോക്‌സ് പകരുന്നു

ജൊഹാനസ്ബര്‍ഗ്: കോവിഡിനു പിന്നാലെ അടുത്ത മഹാമാരിയായി മങ്കിപോക്‌സ് (എം-പോക്‌സ്). രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കിപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോര്‍ട്ടുചെയ്തു.

വസൂരി വൈറസുമായി സാമ്യമുള്ളതാണ് മങ്കിപോക്‌സ് വൈറസ്. 2022-ല്‍ 200-ല്‍ താഴെയായിരുന്നു മരണസംഖ്യ. എന്നാല്‍, ഇത്തവണ മരണം കൂടുതലാണ്. ആഫ്രിക്കയില്‍ ഇക്കൊല്ലം 14000- ലധികം ആളുകള്‍ക്കാണ് മങ്കിപോക്‌സ് പിടിപെട്ടത്. 524 പേര്‍ മരിച്ചു.

1958-ല്‍ കുരുങ്ങുകളിലാണ് മങ്കിപോക്‌സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ല്‍ ഡി.ആര്‍. കോംഗോയില്‍ മനുഷ്യനിലെ ആദ്യ കേസ് റിപ്പോര്‍ട്ടുചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാല്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങള്‍ 60 വര്‍ഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

മങ്കിപോക്‌സ് പ്രതിരോധത്തിന് ലോകം ശ്രദ്ധകൊടുക്കണമെന്നും കൂടുതല്‍ സഹായധനം വേണമെന്നും ആഫ്രിക്കന്‍ ഗവേഷകര്‍ ലോകത്താടോവാശ്യപ്പെട്ടിരുന്നു. 2022-ല്‍ 116 രാജ്യങ്ങളിലായി 99,000 കേസുകള്‍ സ്ഥിരീകരിച്ചിതോടെ മങ്കിപോക്‌സ് ലോകത്തിന്റെ ആശങ്കയായി മാറി. രോഗപ്രതിരോധത്തിനുള്ള ഗവേഷണങ്ങളും ധനസമാഹരണവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

മങ്കിപോക്‌സ് പോലെ തുടക്കത്തില്‍ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാകുകയും ചെയ്ത രോഗങ്ങളാണ് വെസ്റ്റ്‌നൈലും സികയും ചിക്കുന്‍ ഗുനിയയും.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks