ധാക്ക: ക്രമസമാധാനനില സാധാരണനിയയിലായാല്‍ സൈനികര്‍ ബാരക്കുകളിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശ് അരാജകത്വത്തിലേക്ക് നീങ്ങിയത്. ഇതേത്തുടർന്ന് സൈന്യം ഭരണനിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.