കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍.ജി.കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയതു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസില്‍ സിവിക് വൊളന്റിയറായ സഞ്ജയ് റോയ് അറസ്റ്റിലായി.
വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. മറ്റ് ആശുപത്രികളിലേക്കും പ്രതിഷേധം പടര്‍ന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം തടഞ്ഞ പൊലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാർജ്ജ് ചെയ്തു.