മുംബൈ: കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് എന്നിവ വായ്പാപലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. പല വിഭാഗങ്ങളിലും 0.05 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.
യൂകോ ബാങ്കിന്റെ പുതിയ പലിശനിരക്കുകള്‍ ശനിയാഴ്ച തന്നെ പ്രാബല്യത്തില്‍ വന്നു. കനറാ ബാങ്കിലും ബാങ്ക് ഓഫ് ബറോഡയിലും കൂടിയ നിരക്കുകള്‍ തിങ്കളാഴ്ച മുതലാണ് നടപ്പാവുക.
എസ്.ബി.ഐ. കഴിഞ്ഞമാസം 0.05 മുതല്‍ 0.10 വരെ ശതമാനം പലിശ കഴിഞ്ഞമാസം വര്‍ധിപ്പിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ആ നയത്തിന് എതിരായ രീതിയില്‍ ബാങ്കുകള്‍ നീങ്ങിയത്. തുടര്‍ച്ചയായ ഒമ്പതാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പണനയം പ്രഖ്യാപിച്ചത്.