ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ മലയാളി നെവില്‍ ഡാല്‍വിന്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്.
കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അപകടത്തിനു കാരണമായിട്ടുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ചു സി.ബി.ഐയെ ഏല്‍പ്പിക്കുകയാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ 27നാണ് രജീന്ദര്‍ നഗറിലെ റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിളിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് മഴവെള്ളം ഇരച്ചുകയറിയുണ്ടായ അപകടത്തില്‍ കാലടി നീലൂര്‍ സ്വദേശി നെവില്‍ ഡാല്‍വിന്‍ അടക്കമുള്ളവര്‍ മരിച്ചത്.